Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fire Station

Idukki

രാ​ജാ​ക്കാ​ട് ഫ​യ​ർ സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം നാളെ

​രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സ്റ്റേ​ഷ​ൻ നാളെ ഉ​ദ്ഘാ​ട​നം ചെയ്യും. നാളെ ​രാ​വി​ലെ പത്തിന് ​എ​ൻആ​ർ സി​റ്റി ടൗ​ണി​ന് സ​മീ​പം ചെ​റു​കു​ഴി​യി​ൽ വി​നോ​ദിന്‍റെ കെ​ട്ടി​ട​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ എം.​എം. മ​ണി എം​എ​ൽഎ ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ സ്വാ​ഗ​ത​വും കേ​ര​ള ഫ​യ​ർഫോ​ഴ്സ് ഡി​ജി​പി നി​തി​ൻ അ​ഗ​ർ​വാ​ൾ ന​ന്ദി​യും അ​ർ​പ്പി​ക്കും.​

നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് മി​നി ടോ​മി, രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എം. ​ഈ​ശ്വ​ര​ൻ, ബൈ​സ​ൺ​വാ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ലു​മോ​ൾ സാ​ബു, സേ​നാ​പ​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​രു​ൺ അ​ശോ​ക​ൻ, ഉ​ടു​മ്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നാ​ഗ​ജ്യോ​തി ഭാ​സ്ക​ർ, ശാ​ന്ത​മ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ഷ ദി​ലീ​പ്, വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ്, കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. പ്ര​സാ​ദ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെംബർ​മാ​രാ​യ ജി. ​ശ​ങ്ക​ർ​കു​മാ​ർ, തി​ലോ​ത്ത​മ സോ​മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി പാ​ല​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

Latest News

Up